ഓവുചാല്‍ നവീകരിച്ചും മരചില്ലകള്‍ വെട്ടിമറ്റിയുംബോവിക്കാനത്ത് വൈറ്റ് ഗാര്‍ഡ് ടീം നടത്തിയ സേവനം മതൃകയായി.

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ടീമിന്റെ നേതൃത്വത്തില്‍ ഓവുചാല്‍ ശുചീകരിച്ച് നീരൊഴുക്ക് സാദ്ധ്യമാക്കി. ബോവിക്കാനം ടൗണിലൂടെ ഒഴുകുന്ന മഴവെള്ളം വില്ലേജ് ഓഫീസ് സമീപം കെട്ടി നിന്ന് റോഡിലേക്ക് ഒഴുകുന്നത് മൂലമുണ്ടായ ദുരിതത്തിനാണ് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ സേവനത്തിലൂടെ പരിഹാരം കണ്ടത്. കൂടാതെ ഗ്രാമ പഞ്ചായത്ത് ഓഫീസ് മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗത്ത് റോഡിലേക്ക് തള്ളി നിന്ന് യാത്രക്കാര്‍ക്ക് പ്രയാസവും അപകടവും സൃഷ്ടിച്ചിരുന്ന മരച്ചില്ലകളും ചെടികളും വെട്ടിമാറ്റി ശുചീകരിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എം.അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രടറി മന്‍സൂര്‍ മല്ലത്ത് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഷെഫീഖ് മൈക്കുഴി, ബി.എം. ശംസീര്‍, എം.എ.അഷ്‌റഫ്, നസീര്‍ മൂലടുക്കം, സി.എം.ആര്‍. റാഷിദ്, ശാഹിദ് പൊവ്വല്‍, സാദിഖ് ആലൂര്‍, അസീസ് ബോവിക്കാനം, ഉനൈസ് മദനി നഗര്‍, കബീര്‍ ബാവിക്കര, ഷാഫി നുസ്രത്ത് സൗത്ത്, ആപ്പു ബോവിക്കാനം എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *