നീലേശ്വരം :നാടിന്റെ വികസനത്തിന് ഒപ്പം നിന്നവരാണ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന മേഖലാ സമ്മേളനത്തില്‍ നീലേശ്വരം നഗരത്തിലെ ആകാശ പാതയ്ക്കായി പ്രമേയം പാസാക്കുകയും, നാടിന്റെ വികസന താല്‍പര്യങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കുകയും ചെയ്തത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ജില്ലാ സമ്മേളനത്തിനു മുന്നോടിയായി സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍ ടി. വി ശാന്ത
സ്വാഗതസംഘം ചെയര്‍മാന്‍ എം. ലോഹിതാക്ഷന്‍ അധ്യക്ഷത വഹിച്ചു. സി.ഒ.എ ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര, നീലേശ്വരം മേഖല പ്രസിഡണ്ട് ശ്രീധരന്‍ എം, സി.സി.എന്‍ എം. ഡി. മോഹനന്‍ ടി.വി, എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ ഹരീഷ് പി. നായര്‍ സ്വാഗതവും, സ്വാഗതസംഘം കണ്‍വീനര്‍ ബൈജു രാജ് സി.പി. നന്ദിയും പറഞ്ഞു.