കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരി വേട്ട. 4 ഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാംപുമായി 2 പേര്‍ എക്‌സൈസിന്റെ പിടിയില്‍. പളളിമുക്കിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ ലക്ഷദ്വീപ് സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് എന്നിവരാണ് പിടിയിലായിരിക്കുന്നത്.
അതേസമയം വിപണിയില്‍ ഒരു ലക്ഷത്തിലേറെ വില വരുന്ന ലഹരിയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. തിരുവനന്തപുരത്തെ ഐടി സ്ഥാപനത്തിലായിരുന്നു ഇവര്‍ ആദ്യം ജോലി ചെയ്തിരുന്നത്. ക്രിപ്‌റ്റോ കറന്‍സി വഴി ലഹരി പാഴ്‌സലായി വരുത്തിയതിന് ശേഷം ചില്ലറ വില്‍പന നടത്തുകയാണ് ഇവരുടെ രീതി.