വ്യത്യസ്ത കലാരൂപങ്ങള്‍ കോര്‍ത്തിണക്കി നീലേശ്വരം ജനത കലാസമിതി അവതരിപ്പിച്ച സ്വരലയം 25 പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി

വ്യത്യസ്ത കലാരൂപങ്ങള്‍ കോര്‍ത്തിണക്കി നീലേശ്വരം ജനത കലാസമിതി അവതരിപ്പിച്ച സ്വരലയം 25 പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. ശ്രീ. കെ.പി.ശശികുമാര്‍ അവതരിപ്പിച്ച ഏകാഭിനയവും, കലാദേവി ഹരിദാസിന്റ സോപാന സംഗീതവും, വന്ദന ഗിരീഷിന്റെ ഓട്ടന്‍തുള്ളലും രജീഷ് നീലേശ്വരത്തിന്റെ കീബോര്‍ഡ് വായനയും ഉണ്ണികൃഷ്ണന്‍ മാസ്റ്ററുടെ ഫ്‌ളൂട്ട്, ദാമോദര മാരാരുടെ അഷ്ടപദി, യമുന കെ നായരുടെ കഥകളി, ഒ.ആര്‍.സി, രജീഷ് എന്നിവരുടെ തബല വായനയും കലാസമിതി ഹാളില്‍ തിങ്ങിനിറഞ്ഞ ആസ്വാദക മനസ്സില്‍ നവ്യാനുഭവമായി മാറി.
കലാസമിതി പ്രസിഡണ്ട് ശ്രീ.പിനാന്‍ നീലേശ്വരം ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയതു. സെക്രട്ടറി വി.കെ.രാമചന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ശ്രീ.കെ.രാജഗോപാലന്‍ നന്ദിയും പറഞ്ഞു.
ശ്രീ.രജീഷ് കോറോത്ത്, ശ്രീധരന്‍ മാസ്റ്റര്‍, കെ.എം.ശ്രീധരന്‍, സീമ മധു, അനന്തകൃഷണന്‍, എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *