ഹൃദ്യം ആരോഗ്യം വളരുന്നു ആശുപത്രികള്‍,വളരുന്നു പൊതുജനാരോഗ്യം

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ജില്ലയിലെ ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ വളരെ വലുതാണ്. സര്‍ക്കാരിന്റെ പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് എട്ടു കോടി രൂപ ചിലവില്‍ ആധുനിക സൗകര്യങ്ങളോടു കൂടി നിര്‍മ്മിച്ച കാത് ലാബ് സംവിധാനം ജില്ലയിലെ പൊതുജനഹൃദയാരോഗ്യ മേഖലയില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തു. ആന്‍ജിയോഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി, ഏഴു ബെഡോട് കൂടിയ സി സി യു സൗകര്യവും ഉള്‍പ്പെടുത്തിയാണ് കത് ലാബ് ഒരുക്കിയിരിക്കുന്നത്. ജന്മനാ ഹൃദയ വൈകല്യമുള്ള 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ ജില്ലയിലെ 413 കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നെഫ്രോളജി, ന്യൂറോളജി, റൂമറ്റോളജി തുടങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും മറ്റ് സ്‌പെഷ്യാലിറ്റി ഒ പി സേവനങ്ങളും ആരംഭിച്ചത്തിന് പുറമേ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റ്, സി എസ് എസ് ഡി, പീഡിയാട്രിക് വാര്‍ഡ്, തുടങ്ങിയവയും ബ്രോങ്കോസ്‌കോപ്പി സേവനം, കാര്‍ഡിയോളജി, ന്യൂറോളജി തുടങ്ങിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും ഇ ഇ ജി മെഷീന്‍ സേവനവും ആരംഭിച്ചു.ജനറല്‍ ആശുപത്രിയില്‍ ഇ സി ആര്‍ പി യിലൂടെ 63 ലക്ഷം രൂപ ഉപയോഗിച്ച് പീഡിയാട്രിക് യൂണിറ്റ് സജ്ജീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു.കേരള സര്‍ക്കാരിന്റെ പദ്ധതി വിഹിതം വഴി അനുവദിച്ച 37 ലക്ഷം രൂപ ഉപയോഗിച്ച് സാമൂഹികാരോഗ്യ കേന്ദ്രം പെരിയ, താലൂക് ആശുപത്രി മംഗല്‍പാടി എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകളും 36 ലക്ഷം രൂപ വീതം ഉപയോഗിച്ച് ജില്ലയിലെ 05 സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുകയും ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ആര്‍ ഓ പി ഫണ്ടിലൂടെ അനുവദിച്ച 7 ലക്ഷംരൂപ വീതം വിനിയോഗിച്ചു ജില്ലയിലെ 64 സബ്‌സെന്റ്‌ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന എന്‍ ക്യൂ എ സ് അക്രഡിറ്റേഷന്റെ ഭാഗമായി ഈ കാലയളവില്‍ ജില്ലയിലെ 13 ആരോഗ്യ സ്ഥാപനകള്‍ക്ക് എന്‍ ക്യു എ സ്. അക്രഡിറ്റേഷന്‍ ലഭിച്ചു. 20 സ്ഥാപനങ്ങള്‍ക്ക് കായകല്പ പുരസ്‌കാരവും 11 സ്ഥാപനങ്ങള്‍ക്ക് കാഷ് അംഗീകാരവും കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് കുഞ്ഞിനും അമ്മയ്ക്കും സൗഹൃദപരമായ ആശുപത്രി അംഗീകാരവും ലഭിച്ചു.
കാസര്‍കോട് വികസന പാക്കേജിലൂടെ അഞ്ചു നിയോജക മണ്ഡലങ്ങളിലായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ നടന്നിട്ടുള്ളത്. കാസര്‍കോട്, കാഞ്ഞങ്ങാട് പൊതുജന ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരു കോടി 25 ലക്ഷം രൂപയുടെ സീവെജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, അഞ്ചു നിയോജക മണ്ഡലങ്ങളിലെയും 21 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും ആര്‍ദ്രം നിലവാരത്തിലുള്ള എല്ലാവിധ ആരോഗ്യ സേവനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി 31 കോടി 39 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കാസര്‍കോട് മെഡിക്കല്‍ കോളേജിനായി 29 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ജീവനക്കാരുടെ കോട്ടേഴ്‌സിന്റെ ശിലാസ്ഥാപനം കഴിഞ്ഞു. ഉദുമ നിയോജക മണ്ഡലത്തിന് കീഴിലെ അഡൂര്‍, ചട്ടഞ്ചാല്‍ ,പള്ളിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് വേണ്ടി കാസര്‍കോട് വികസന പാക്കേജ് യഥാക്രമം 1 കോടി രൂപ, ഒരുകോടി 75 ലക്ഷം രൂപ, 33.5 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച അത്യാധുനിക ഭൗതിക സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ബന്തടുക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു വേണ്ടി കാസര്‍കോട് വികസന പാക്കേജ് നിര്‍മ്മിക്കുന്ന 1.83 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു
കിഫ്ബിയുടെ നേതൃത്വത്തില്‍ ആരോഗ്യ മേഖലയില്‍ കാഞ്ഞങ്ങാട് നിയോജകമണ്ഡലം പരിധിയിലെ പൂടം കല്ല് താലൂക്ക് ആശുപത്രിക്കായി നിര്‍മ്മിക്കുന്ന ഒരു കോടി 25 ലക്ഷം രൂപയുടെ ഐസൊലേഷന്‍ വാര്‍ഡിന്റെ പണി പുരോഗമിക്കുന്നു. അതിനുപുറമേ 86 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഡയാലിസിസ് കേന്ദ്രവും ഇവിടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കോവിഡ കാലങ്ങളിലും മറ്റു പകര്‍ച്ചവ്യാധികളുടെ സമയങ്ങളിലും രോഗികള്‍ക്ക് സുരക്ഷിതമായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം പെരിയയില്‍ ഒരു കോടി 58 ലക്ഷം രൂപയുടെ ചിലവില്‍ നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡിന്റെയും മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ഒരുകോടി 80 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡും അത് പ്രവര്‍ത്തനസജ്ജമായി. തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം പരിധിയില്‍ ഒരു കോടി 80 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്റെ പണി പുരോഗമിക്കുന്നു. മംഗല്‍പാടി താലൂക്ക് ആശുപത്രിക്ക് വേണ്ടി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 17.47 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെം ബേഡകം താലൂക്ക് ആശുപത്രിക്ക് നിര്‍മ്മിക്കുന്ന 13.22 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണത്തിന് ആയുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
സംസ്ഥാന പദ്ധതി വിഹിതം രണ്ടു കോടി രൂപ വീതം ഉപയോഗിച്ചുകൊണ്ട് വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നടപ്പാക്കിയിട്ടുണ്ട്.
നബാര്‍ഡും (ഏഴു കോടി) കാസര്‍കോട് വികസന പാക്കേജ് (3.5 കോടി) സംയുക്തമായി കാസര്‍കോട് പൊതു ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. നബാര്‍ഡ് ബേഡഡുക്ക താലൂക്ക് ആശുപത്രിക്ക് വേണ്ടി 2.37 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഓ പി, ഐ പി വകുപ്പുകള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തികള്‍ നടക്കുന്നു.
കേരള സര്‍ക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 50 ലക്ഷം രൂപ ചിലവില്‍ ആധുനിക നിലവാരത്തോട് കൂടിയ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റും , ആധുനിക ഓപ്പറേഷന്‍ തീയേറ്ററോട് കൂടിയ 2.85 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. പൂടംകല്ലില്‍ ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ലക്ഷ്യനിലവാരത്തില്‍ പൂര്‍ത്തീകരിച്ച മലയോരമേഖലയിലെ ആദ്യ സംരംഭമായ ലേബര്‍ ബ്ലോക്ക്,പണി പുരോഗമിക്കുന്ന നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ലേബര്‍ ബ്ലോക്ക്, ആര്‍ ഓ പി ഫണ്ട് 1 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ ലക്ഷ്യ നിലവാരത്തിലുള്ള ഓപ്പറേഷന്‍ തീയേറ്ററും വാര്‍ഡും, , 86 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കൊന്നക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനു വേണ്ടിയുള്ള പുതിയ കെട്ടിടം, ചെലവിട്ട് കാഞ്ഞങ്ങാട് , മഞ്ചേശ്വരം,ഉദുമ നിയോജക മണ്ഡലങ്ങളിലെ 14 സബ് സെന്ററുകളെയും കാസര്‍കോട് നിയോജകമണ്ഡലത്തിലെ എട്ട് സബ് സെന്ററുകളെയും തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ 25 സബ് സെന്ററുകളെയും ഏഴ് ലക്ഷം രൂപ വീതം അനുവദിച്ച് ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി . ആരോഗ്യ മേഖലയ്ക്കായി ബജറ്റില്‍ വകയിരുത്തിയ ഒരുകോടി 80 ലക്ഷം രൂപയുടെ ജില്ലാ വാക്‌സിന്‍ സ്റ്റോര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് 36 ലക്ഷം രൂപ, നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായ ആര്‍ദ്രം മിഷണിലൂടെ പെര്‍ള,പുത്തിഗെ, അംഗടിമുഗര്‍, ആരിക്കാടി, ബായാര്‍ എന്നീ പ്രാഥമികരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആക്കി മാറ്റാന്‍ 15.5 ലക്ഷം രൂപ, കിടപ്പുരോഗികള്‍ അല്ലാത്തവരുടെ ചികിത്സിക്ക് ആവശ്യമായ സൗകര്യങ്ങളുടെ വിപുലീകരണത്തിന് മഞ്ചേശ്വരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് 37.5 ലക്ഷം രൂപ, മഞ്ചേശ്വരം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തി ന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ പുതിയ കെട്ടിട സമുച്ചയത്തിന വേണ്ടി മൂന്ന് കോടി 84 ലക്ഷം രൂപ, പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് ആര്‍ ഒ പി ഫണ്ടില്‍നിന്ന് 37.5 ലക്ഷം രൂപ എന്നിവയെല്ലാം ദേശീയ ആരോഗ്യ ദൗത്യം വഴി ആരോഗ്യ മേഖലയില്‍ ഉണ്ടായ പരിവര്‍ത്തനങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *