ജില്ലയിലെ യാത്രാ ദുരിതം:കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നട്രൈനുകള്‍ മംഗളൂര്‍ വരെ നീട്ടണം

പാലക്കുന്ന് :കാസര്‍കോട് ജില്ലയിലെ
യാത്രക്കാരുടെ ദുരിതമൊഴിവാക്കാന്‍ പാലക്കാട് -കണ്ണൂര്‍ (06031),
കോയമ്പത്തൂര്‍ – കണ്ണൂര്‍(16608) ട്രൈനുകള്‍ മംഗ്ലൂര്‍ വരെ നീട്ടണമെന്ന് പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ബേക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട് മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ഉദുമ പഞ്ചായത്തിലുള്ളത്. ഇവിടെ എത്തേണ്ട
ടൂറിസ്റ്റുകള്‍ക്ക് ഏറെ സൗകര്യപ്പെടുന്ന കോട്ടിക്കളം റെയില്‍വേ സ്റ്റേഷനില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ഇവിടുത്തെ റിസര്‍വേഷന്‍ സൗകര്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.കോട്ടിക്കുളം മേല്‍പ്പാല നിര്‍മാണത്തിലെ സാങ്കേതിക കുരുക്ക് ഉടന്‍ ഒഴിവാക്കണം. ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള ബേക്കലിനോട് ചേര്‍ന്ന് നില്‍ക്കുന്ന പാലക്കുന്നും ഉദുമയും മാതൃക ടൗണുകളാക്കി മാറ്റണം എന്നീ ആവശ്യങ്ങളും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തും.അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍
പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സുനീഷ് പൂജാരി, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥ്, വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, ട്രഷറര്‍ എ. ബാലകൃഷ്ണന്‍, സെക്രട്ടറിമാരായ ബി. അരവിന്ദാക്ഷന്‍, പി പി.മോഹനന്‍, വൈസ് പ്രസിഡന്റുമാരായ രവീന്ദ്രന്‍ കൊക്കാല്‍, ശ്രീജാ പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *