ചുള്ളിക്കര : ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ ചൊവ്വാഴ്ച (ജൂലൈ 8 ന് ) രാവിലെ 10 മണിക്ക് പൂടംകല്ല് വെള്ളരിക്കുണ്ട് താലുക്കാശുപത്രിക്ക് മുമ്പില്‍ നടക്കുന്ന ധര്‍ണ്ണ വിജയിപ്പിക്കാന്‍ വേണ്ടി ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗം ചേര്‍ന്നു.
ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ പി എ ആലി, മധുസൂദനന്‍ റാണിപുരം, വി കെ ബാലകൃഷ്ണന്‍, സുരേഷ് കൂക്കള്‍, ജെയിംസ് എ കെ , സജി പ്ലച്ചേരി പുറത്ത്, വി ബാലകൃഷണന്‍ ബാലൂര്‍, മോന്‍സി , ബാബു മാണിയൂര്‍, ടി പി പ്രസന്നകുമാര്‍, സുരേന്ദ്രന്‍ അരിങ്കല്ല്, സജി മണ്ണൂര്‍, രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു.