പാലക്കുന്ന്: വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ബഷീറിന്റെ പുസ്തകപ്രദര്‍ശനം നടത്തി. കുട്ടികള്‍ വരച്ച ബഷീറിന്റെയും ബഷീര്‍ കഥകളിലെ കഥാപാത്രങ്ങളുടെയും ചിത്രങ്ങള്‍ കോര്‍ത്തിണക്കി സ്റ്റേജില്‍ പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. മലയാളം ക്ലബ്ബ് കണ്‍വീനര്‍ ടി.വി. രജിത അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ പി. രദസ , കെ. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.