പ്രശാന്തിന്റ മൃതദേഹം സംസ്‌കരിച്ചു

പാലക്കുന്ന്: വിദേശ കപ്പലില്‍ നിന്ന് ഒന്നരമാസം മുന്‍പ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ട തിരുവക്കോളി അങ്കകളരിയിലെ പ്രശാന്തിന്റെ ഭൗതികശരീരം മലാംകുന്ന് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. തിങ്കളാഴ്ച രാവിലെ പത്തര മണിയോടെ മംഗളൂരില്‍ എത്തിയ മൃതദേഹം വിമാന താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചക്ക് ഉദുമ പാക്യരയിലെ വീട്ടിലെത്തി. സംസ്ഥാന പാതയില്‍ ഉദയമംഗലം ക്ഷേത്രത്തിലേക്കുള്ള റോഡിനോട് ചേര്‍ന്നുള്ള ബസ് സ്റ്റോപ്പിനരികെ പൊതു ദര്‍ശനത്തിനായി വെച്ചിരുന്നു.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അടക്കും വിവിധ കക്ഷി നേതാക്കള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വമ്പിച്ച ജനാവലിയെ സാക്ഷിയാക്കി വീട്ടിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി സംസ്‌കാരം ചടങ്ങുകള്‍ക്കായി ശ്മശാനത്തിലേക്ക് മാറ്റി. മുംബൈയിലെ വില്യംസം കപ്പല്‍
കമ്പനിയില്‍ നിന്നുള്ള പ്രതിനിധികള്‍ മൃതശരീരത്തെ അനുഗമിച്ചിരുന്നു.

പാസ് പോര്‍ട്ട്, മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ബന്ധുക്കള്‍ക്ക് കൈമാറിയെങ്കിലും പ്രശാന്തിന്റെ ബഗെജും മറ്റും വീട്ടിലെത്താന്‍ ഇനിയും രണ്ടാഴ്ചയിലേറെ സമയം എടുക്കുമെന്നും അനന്തരാവകാശിക്കുള്ള നഷ്ട പരിഹാര തുക കലക്റ്റീവ് ബാര്‍ഗൈനിങ് എഗ്രിമെന്റ്(സി ബി എ) പ്രകാരം ലഭിക്കുമെന്നും അതിനായുള്ള നടപടിക്രമങ്ങള്‍ കമ്പനി നടത്തുമെന്നും അവര്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *