പാലക്കുന്ന് : പാലക്കുന്ന് ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ബേക്കല്‍ പാലസ് ഹോട്ടലില്‍ വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഹ്മാന്‍ പൊയ്യയില്‍ അധ്യക്ഷനായി. മോഹനന്‍ പട്ടത്താന്‍, ആര്‍.കെ.കൃഷ്ണപ്രസാദ്, പി എം ഗംഗാധരന്‍, കുമാരന്‍ കുന്നുമ്മല്‍, പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് അഡൈ്വസര്‍ കെ. ഗോപി, ഡിസ്ട്രിക്ട് സെക്രട്ടറി വേണുഗോപാലന്‍, ചീഫ് ഡിസ്ട്രിക്ട് കോഡിനേറ്റര്‍ കെ. സുകുമാരന്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി എസ്. പി. എം. ഷറഫുദ്ദീന്‍, റിജിയന്‍ ചെയര്‍പേഴ്‌സണ്‍ കുഞ്ഞികൃഷ്ണന്‍ നായര്‍, സോണല്‍ ചെയര്‍പേഴ്‌സണ്‍ വി. സജിത്ത്, മോഹനന്‍ ചിറമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : പി. മധുകുമാര്‍ (പ്രസിഡന്റ്), ആര്‍. കെ.കൃഷ്ണപ്രസാദ് (സെക്രട്ടറി), മോഹനന്‍ ചിറമ്മല്‍ (ട്രഷറര്‍).