സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,920 രൂപയായി.
ഗ്രാമിന് 30 രൂപ താഴ്ന്ന്, 5740 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ജനുവരി മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവില ഉള്ളത്. ഇന്നലെയും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയും, ഗ്രാമിന് 35 രൂപയും ഇടിഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
2023 ഡിസംബര്‍ 28 വ്യാഴാഴ്ചയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 47,120 രൂപയും, ഗ്രാമിന് 5,890 രൂപയുമാണ് ഇടിഞ്ഞത്. നിലവില്‍, ആഗോള സ്വര്‍ണവില കനത്ത ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔണ്‍സിന് 19.66 ഡോളര്‍ താഴ്ന്ന്, 2008.67 ഡോളര്‍ എന്നതാണ് വില നിലവാരം. അതേസമയം, സംസ്ഥാനത്തെ വെളളിവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 77.40 രൂപയും, 8 ഗ്രാമിന് 619.20 രൂപയുമാണ് ഇന്നത്തെ നിരക്ക്.