വന്യമൃഗത്തിന്റെ അക്രമങ്ങള്‍ക്കെതിരെയും തെരുവ് നായ്ക്കള്‍ക്കെതിരെയും കേരള സര്‍ക്കാര്‍ നിയമം കൊണ്ടുവരണം കേരള കോണ്‍ഗ്രസ് (എം)

കാഞ്ഞങ്ങാട്: കേന്ദ്ര കേരള സര്‍ക്കാരുകളും തുല്യ അധികാരമുള്ള കണ്‍കറന്റ്‌റ് ലിസ്റ്റില്‍പ്പെട്ട അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അനുകൂല നടപടികള്‍ എടുക്കാത്ത സാഹചര്യത്തില്‍ കാര്‍ഷിക മലയോര ജനതയെ രക്ഷിക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം )ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു വന്യജീവി അക്രമണത്തില്‍ മലയോര ജനത അനുഭവിക്കുന്ന അതേ ഭീഷണിയാണ് നഗരങ്ങളില്‍ തെരുവ് നായ്ക്കള്‍ മൂലം ജനങ്ങള്‍ അനുഭവിക്കുന്നത് ആധുനിക കാലഘട്ടത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം പേവിഷബാധ മൂലം മരിക്കുന്നത് കേരള സമൂഹത്തിന്
അപമാനകരമാണെന്ന് കേരള കോണ്‍ഗ്രസ് (എം)കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി വിലയിരുത്തി .എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കൈക്കൊള്ളണമെന്ന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കേരള കോണ്‍ഗ്രസ് ( എം ) ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കുര്യാക്കോസ് പ്ലാ പറമ്പില്‍ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ബിജു തുളശ്ശേരി ജില്ലാ പഞ്ചായത്തംഗവും ജില്ലാ സെക്രട്ടറി യുമായഷിനോജ് ചാക്കോ, ജോയി മൈക്കിള്‍, സിജി കട്ടക്കയം ,
ബാബു നെടിയകാല, കെ എം ചാക്കോ, യൂസഫ് ടി പി ,ജോസ് ചെന്നിക്കോട്ടു കുന്നേല്‍, രാഘവചേരാന്‍ ,ടോമി വാഴപ്പള്ളി, ജോയ് തടത്തില്‍ ,ജോസ് പേണ്ടനത്ത്, ജോബ് കവിയില്‍, ജോസ് പുതുശ്ശേരിക്കാല എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *