രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസ് ന്റെയും സംയുക്താഭിമുഖ്യത്തില്‍ മഴപ്പൊലിമ ചേറാണ് ചോറ് എന്ന കാര്‍ഷിക പുന രാവിഷ്‌ക്കരണ ക്യാമ്പയിന്‍ രണ്ടാം വാര്‍ഡ് ചെന്തളം വയലില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ ഉദ്ഘാടനം ചെയ്തു.