നീലേശ്വരം ജനമൈത്രി-ശിശു സൗഹൃദ പോലീസും ജെസിഐ എലൈറ്റും, രാജാസ് ഹയര്‍ സെക്കണ്ടറി എന്‍സിസി യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

നീലേശ്വരം : നീലേശ്വരം ജനമൈത്രി-ശിശു സൗഹൃദ പോലീസും ജെസിഐ എലൈറ്റും , രാജാസ് ഹയര്‍ സെക്കണ്ടറി എന്‍സിസി യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ രതീശന്‍ കെ വി അസംബ്ലിയില്‍ കുട്ടികള്‍കള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ വാചകങ്ങള്‍ എഴുതിയ പോസ്റ്റര്‍ സ്‌കൂള്‍ ചുമരില്‍ ഹെഡ് മാസ്റ്റര്‍ കലാ ശ്രീധര്‍ പതിക്കുകയും ശേഷം ജെസിഐ ഭാരവാഹികള്‍, എന്‍ സി സി കുട്ടികള്‍, പോലീസ് എന്നിവര്‍ ടൗണില്‍ ഉള്ള കടകളില്‍ ലഹരി വിരുദ്ധ പോസ്റ്ററുകള്‍ പതിക്കുകയും ടൗണില്‍ റാലി നടത്തുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലുകയും ചെയ്തു. ശേഷം ലഹരി വിരുദ്ധ റാലി ബസ് സ്റ്റാന്‍ഡിനടുത്ത് സമാപിക്കുകയും ചെയ്തു. സമാപന യോഗത്തില്‍ SPG കോര്‍ഡിനേറ്റര്‍ രാജേഷ് കുമാര്‍ ടി വി, NCC Officer ഉണ്ണിക്ക ഷ്ണന്‍,, നഗരത്തിലെ പ്രമുഖ ഹോട്ടല്‍ വ്യവസായി പ്രകാശന്‍, JCI elite പ്രസിഡന്റ് അനൂപ് രാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *