പരപ്പ : ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരപ്പയിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26ന് കൂട്ടയോട്ടം നടത്തി. വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ ടി.കെ മുകുന്ദന്‍ പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു ഡി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സി.പി.ഒ മാരായ കെ സുരേഷ് കുമാര്‍ സ്വാഗതവും ദീപ പ്ലാക്കല്‍ നന്ദിയും പറഞ്ഞു. അധ്യാപകരായ കുഞ്ഞുമോന്‍ നൗഷാദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.