പാലക്കുന്ന് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പാലക്കുന്ന് അംബിക ലൈബ്രറിയില്‍ അവബോധം ക്ലാസ് നടത്തി.ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍ പാലക്കുന്നില്‍ കുട്ടി അധ്യക്ഷനായി. പി. കെ. വാസു, ശ്രീജാ പുരുഷോത്തമന്‍, ബിന്ദു കല്ലത്ത്, കെ. വി. ശാരദ എന്നിവര്‍ പ്രസംഗിച്ചു. ബാലവേദി കുട്ടികള്‍ക്ക്
ലഹരിവിരുദ്ധ പോസ്റ്റര്‍ രചന മത്സരം നടത്തി. തുടര്‍ന്ന് ലൈബ്രറി ഭാരവാഹികളും കുട്ടികളും ചേര്‍ന്ന് ലഹരി വിരുദ്ധ ദീപം തെളിയിച്ചു.