ഭരണകൂട ഭീകരതയേല്‍പ്പിച്ച പൊള്ളുന്ന ഓര്‍മകളുമായി അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരുടെ നീലേശ്വരം ആരാധാന ഓഡിറ്റോറിയത്തില്‍ നടന്ന കൂട്ടായ്മ പോരാട്ട നാളുകളുടെ ഓര്‍മ്മ പുതുക്കലായി

ഭരണകൂട ഭീകരതയേല്‍പ്പിച്ച പൊള്ളുന്ന ഓര്‍മകളുമായി അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരുടെ നീലേശ്വരം ആരാധാന ഓഡിറ്റോറിയത്തില്‍ നടന്ന കൂട്ടായ്മ പോരാട്ട നാളുകളുടെ ഓര്‍മ്മ പുതുക്കലായി . അടിയന്തരാവസ്ഥയുടെ അമ്പതാം വര്‍ഷത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു പോരാളികളുടെ സംഗമം സംഘടിപ്പിച്ചത്. നവ ഫാസിസത്തിന്റെ കാലത്ത് അര്‍ധ ഫാസിസം മറക്കരുത് എന്ന സന്ദേശം ഉയര്‍ത്തി സംഘടിപ്പിച്ച സംഗമത്തില്‍ 128 അടിയന്തരാവസ്ഥാ വിരുദ്ധ പോരാളികളെ ആദരിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് ലോക്കപ്പില്‍ ഭീകരമര്‍ദനമേറ്റവര്‍, മാസങ്ങളോളം ജയിലില്‍ കഴിഞ്ഞവര്‍, ഏറെക്കാലം ഒളിവില്‍ കഴിയേണ്ടി വന്നവരെല്ലാം
ഒത്തുചേര്‍ന്നു. പുതിയ കാലത്ത് രാജ്യത്തുണ്ടാകുന്ന സമാന അവസ്ഥയെ നേരിടാന്‍ പുതുതലമുറക്ക് കരുത്തുണ്ടാകണമെന്നാണവര്‍ പറഞ്ഞത്. അന്നത്തെ
അമിതാധികാരത്തെ സ്തുതിച്ചവര്‍ക്കും ഭരണകൂട ഭീകരതയെ ഭയന്ന് നിശബ്ദത പാലിച്ചവര്‍ക്കുമെതിരെയും ശബ്ദമുയര്‍ത്തിയവര്‍ ഹാളില്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. മിസ, ഡിഐആര്‍ തടവുകാരായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, കാസര്‍കോട് സബ് ജയില്‍ എന്നിവിടങ്ങളില്‍ മാസങ്ങളോളം തടവില്‍ കഴിഞ്ഞവര്‍, പയ്യന്നൂര്‍, ചന്തേര , നീലേശ്വരം,ഹൊസ്ദുര്‍ഗ് , കാസര്‍കോട് സ്റ്റേഷന്‍ മുതല്‍ പുനെ സ്റ്റേഷനില്‍ വരെ ഭീകര മര്‍ദനത്തിനിരയായവര്‍ വരെ സംഗമത്തിനെത്തി.
മിസവാറന്റിനെ തുടര്‍ന്ന് ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞ മുന്‍ എംപിയും സിപിഐ എം കേന്ദ്ര കമ്മറ്റിയംഗവുമായ പി കരുണാകരന് സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ് ചന്ദ്രന്‍ ഉപഹാരം നല്‍കി. ദീര്‍ഘകാലം തടവില്‍ കഴിഞ്ഞ മുതിര്‍ന്ന നേതാവ് എം വി കോമന്‍ നമ്പ്യാര്‍ , ജില്ലാ സെക്രട്ടറിയറ്റംഗം പി ജനാര്‍ദനന്‍, മുന്‍ ജില്ലാ കമ്മറ്റിയംഗം ടി കോരന്‍ തുടങ്ങി 128 പോരാളികളെയാണ് ആദരിച്ചത്. ഇവര്‍ക്ക് പി കരുണാകരന്‍, എം രാജഗോപാലന്‍, കെ പി സതീഷ് ചന്ദ്രന്‍ എന്നിവര്‍ ഉപഹാരം നല്‍കി.
സംഗമം പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ അധ്യക്ഷനായി. പി ജനാര്‍ദനന്‍, വി പി പി മുസ്തഫ എന്നിവര്‍ സംസാരിച്ചു. നീലേശ്വരം ഏരിയാ സെക്രട്ടറി എം രാജന്‍ സ്വാഗതം പറഞ്ഞു. പിറവി സിനിമാപ്രദര്‍ശനവുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *