പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് യു ഡി എഫ് ലൈസന്‍ കമ്മിറ്റി
ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് കെട്ടിട നികുതിയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പരാതി. 100 ശതമാനം കെട്ടിട നികുതി പിരിവ് കൈവരിച്ചു വെന്ന് കൊട്ടി ഘോഷിക്കുമ്പോഴും റവന്യൂ റിക്കവറിയുടെ പേരില്‍ വില്ലേജ് ഓഫീസും പഞ്ചായത്ത് ഓഫീസും കയറി ജനങ്ങള്‍ വലയുകയാണെന്ന് യു ഡി എഫ് പഞ്ചായത്ത് ലൈസന്‍ കമ്മിറ്റി യോഗം ആരോപിക്കുന്നു. ഒരു വര്‍ഷം പോലും കുടിശ്ശിക ഇല്ലാത്തവര്‍ പോലും കെട്ടിടനികുതിയുടെ പേരില്‍ റവന്യൂ റിക്കവറിക്ക് വിധേയരാവുകയാണ്.
നികുതി പിരിവിന്റെ ചുമതലയുള്ള ചില ജീവനക്കാരുടെ കൃത്യവിലോപമാണ് ഇതിന് കാരണമെന്ന് യോഗം വിലയിരുത്തി. നികുതി പിരിച്ചെടുക്കാന്‍ നാലു താല്‍ക്കാലിക ജീവനക്കാരെ ഇവിടെ നിയമിച്ചിരുന്നിട്ടും കൃത്യമായി നികുതി പിരിച്ചെടുക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചില്ല. ഇതിന്റെ പേരിലാണ് ജനങ്ങള്‍ക്ക് റവന്യൂ റിക്കവറി നോട്ടീസ് അയക്കുന്നത്. ഭരണസമിതിയില്‍ യുഡിഎഫ് ഈ നടപടിയെ എതിര്‍ത്തിയിരുന്നെങ്കിലും മുഖവിലക്ക് എടുക്കാന്‍ പോലും സി പി എം ഭരിക്കുന്ന ഭരണ സമിതി കൂട്ടാക്കിയില്ലെന്ന് പറയുന്നു. കൂടാതെ ഉദുമ പഞ്ചായത്ത് പരിധിയിലെ മൂന്ന് വില്ലേജ് ഓഫീസുകള്‍ക്കും അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ഇത് മൂലം വില്ലേജ് ഓഫീസിന്റെ സേവനങ്ങള്‍ പോലും താറുമായി കടക്കുകയാണെന്ന് ഗോഗം കുറ്റപ്പെടുത്തി.
റവന്യൂ റിക്കവറി എന്ന പേരില്‍ ജനങ്ങളെ പൊരുതി മുട്ടിക്കുന്ന തീരുമാനങ്ങള്‍ പിന്‍വലിച്ച് കൃത്യവിലോപം നടത്തുന്ന ജീവനക്കാരെ തന്നെ നിയോഗിച്ചു നികുതി പിരിവ് നടത്തേണ്ടതാണ്. റവന്യു റിക്കവറിയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ പഞ്ചായത്തിന് മുന്നില്‍ സംഘടിപ്പിക്കുമെന്ന് ഉദുമ പഞ്ചായത്ത് യുഡിഎഫ് ലൈസന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ യുഡിഎഫ് ലൈസന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ബി. എം. ശരീഫ് കാപ്പില്‍ അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം പ്രസിഡന്റ് ശ്രീധരന്‍ വയലില്‍, കാപ്പില്‍ മുഹമ്മദ് പാഷ, ഗീത കൃഷ്ണന്‍,വി.ആര്‍.വിദ്യാസാഗര്‍, ബി. ബാലകൃഷ്ണന്‍, പ്രഭാകരന്‍ തെക്കേക്കര, ഹമീദ് മാങ്ങാട്, കാപ്പില്‍ മുഹമ്മദ് ഷിയാസ്, ഖാദര്‍ ഖത്തീം, ബി കൃഷ്ണന്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, അന്‍വര്‍ മാങ്ങാട് എന്നിവര്‍ സംസാരിച്ചു