കാഞ്ഞങ്ങാട് : സദ്ഗുരു പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്രലഹരി വിരുദ്ധദിനം വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നചടങ്ങില്‍ അമ്പലത്തറ പോലീസ് സ്റ്റേഷന്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രമോദ് ടി. വി.ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് കൈകാര്യം ചെയ്തു. നല്ല സുഹൃത്തായി അച്ഛനും അമ്മയും നമുക്കുണ്ടാവണം എല്ലാകാര്യങ്ങളും അവരോട് പങ്കുവയ്ക്കാന്‍ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി. ചടങ്ങില്‍ അക്കാദമിക്ക് കോ ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍, അധ്യാപകന്‍ വി. കെ. രാജേഷ് കുമാര്‍, വിദ്യാര്‍ത്ഥി പ്രയാഗ് എം നായര്‍ തുടങ്ങിവര്‍ സംസാരിച്ചു.തുടര്‍ന്ന് ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന കുട്ടികളുടെ വിവിധ പരിപാടികള്‍ നടന്നു.