രാജപുരം: ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും സ്‌കൂള്‍ അസംബ്ലിയില്‍ നടന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് കളത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ സന്ദേശങ്ങള്‍ നിറഞ്ഞ മുദ്രാവാക്യങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് ഏറെ ശ്രദ്ധയാകര്‍ഷിച്ചു. പുതുമ നിറഞ്ഞ പരിപാടികള്‍ ലഹരിക്കെതിരെ ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തലായി മാറി.