രാജപുരം : ഓണക്കാലത്ത് പൂക്കളുടെ വസന്തം തീര്‍ക്കാന്‍ പ്രാദേശിക പൂന്തോട്ടമൊരുക്കാന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നു.മറ്റ് കൃഷികള്‍ പോലെ പൂകൃഷിക്കും അനുയോജ്യമായ നാടാണ് പരപ്പയെന്ന് തെളിയിക്കുകയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി യുടെ ഭാഗമായി നടപ്പിലാക്കുന്ന ഓണത്തിനൊരു പൂക്കളം
പദ്ധതി. കഴിഞ്ഞ വര്‍ഷം നടത്തിലാക്കിയ പദ്ധതി യുടെ വിജയവും ജനകീയ സ്വീകാര്യതയും മനസിലാക്കി ഈ വര്‍ഷം എഴ് ഗ്രാമപഞ്ചായത്തുകളില്‍ 100 ഗ്രൂപ്പുകള്‍ക്ക് പദ്ധതി മുഖേന ധനസഹായം നല്‍കാന്‍ ലക്ഷ്യമിടുന്നു. അത് വഴി വരുന്ന ഓണക്കാലത്ത് മറുനാടന്‍ പൂക്കളെ ആശ്രയിക്കാതെ നാടിന്റെ പൂക്കള്‍ തന്നെ ലഭ്യമാക്കുന്നു.
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ പാറപ്പള്ളിയില്‍ വച്ചു പദ്ധതി യുടെ ബ്ലോക്ക് തല ഉത്ഘാടനം നടന്നു.. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് ഉത്ഘാടനം ചെയ്തു. യോഗത്തില്‍ കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ഇന്‍ ചാര്‍ജ്ജ് നിഖില്‍ നാരായണന്‍ പദ്ധതി വിശദീകരണം നടത്തി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ രജനി കൃഷ്ണന്‍, ജോയിന്റ്. ബി. ഡി. ഒ. ബിജുകുമാര്‍. കെ. ജി. കുടുംബശ്രീ സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ കുമാരി ഹരിത സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ ജയകുമാര്‍ നന്ദി യും പറഞ്ഞു