കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്‌കരണ ഉപാധികള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന സ്‌കൂളുകളിലും, ഘടക സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിങ്ങളിലെ മാലിന്യ സംസ്‌കരണ ഉപാധികള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം കോടോത്ത് ഡോ. അബേദ്കര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ എന്‍ എസ് ചടങ്ങില്‍ അധ്യക്ഷയായി.വാര്‍ഡ് മെമ്പര്‍മാരായ പി.കുഞ്ഞികൃഷ്ണന്‍ ,സൂര്യ ഗോപാലന്‍, പി ഗോപി എന്നിവരും ആസൂത്രണ സമിതി അംഗം ടി.കോരന്‍, മുന്‍ പഞ്ചായത്ത് അംഗം പി.ഗോവിന്ദന്‍ ,സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശാന്തകുമാരി, പി ടി എ പ്രസിഡന്റ് സൗമ്യ വേണു ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.ഈ പദ്ധതി നടപ്പിലാക്കുന്നതു വഴി പഞ്ചായത്തിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും സ്ഥായിയായമാലിന്യ സംസ്‌കരണ ഉപാധികളെന്ന ലക്ഷ്യത്തിലേക്ക് പഞ്ചായത്ത് എത്തുകയാണ്.ഇരുപത് ലക്ഷത്തി മുപ്പത്തി അറായിരം രൂപയാണ് അടങ്കല്‍ തുക.

Leave a Reply

Your email address will not be published. Required fields are marked *