കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാസര്‍ഗോഡ് ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മണ്ണ് പരിശോധനാ ക്ലിനിക് സംഘടിപ്പിച്ചു. ക്ലിനികില്‍ 40 കര്‍ഷകരുടെ മണ്ണു സാമ്പിള്‍ പരിശോധിക്കുകയും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം നടത്തുകയും ചെയ്തു. കാര്‍ഡ് വിതരണം അജാനൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ കെ. മീന ഉല്‍ഘാടനം ചെയ്തു.
കാസര്‍ഗോഡ് മണ്ണ് പരിശോധനാ ലാബ് അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് പരിപാടിക്ക് നേതൃത്വം നല്‍കി. കൃഷി ഓഫീസര്‍ സന്തോഷ് കുമാര്‍ ചാലില്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ. നാരായണന്‍, കെ.ശ്രീകല, മൃദുല, മധുസൂദനന്‍, പ്രസാദ്, രമേഷ് എന്നിവര്‍ പങ്കെടുത്തു. പരിശോധിച്ച മണ്ണു സാമ്പിളുകളെല്ലാം അമ്ലത കൂടിയവയായിരുന്നു. കര്‍ഷകര്‍ ആവശ്യപ്പെട്ട വിളകളുടെ വളപ്രയോഗത്തിന്റെ അളവ് ഉള്‍പ്പെടെ രേഖപ്പെടുത്തിയതായിരുന്നു സോയില്‍ ഹെല്‍ത്ത് കാര്‍ഡ്.