ബളാംതോട് കാപ്പിത്തോട്ടം സ്മാര്‍ട്ട് അംഗന്‍വാടിഇ ചന്ദ്രശേഖരന്‍ എം എല്‍ എഉദ്ഘാടനം ചെയ്തു.

രാജപുരം : പരപ്പ അഡീഷണല്‍ ഐസിഡിഎസിന്റെ കീഴില്‍ ബളാംതോട് കാപ്പിത്തോട്ടം സ്മാര്‍ട്ട് അംഗന്‍വാടി ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. എല്‍എസ്ജിഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കരാറുകാരന്‍ ഷംസീര്‍, അംഗന്‍വാടിക്ക് സൗജന്യമായി സ്ഥലം നല്‍കിയ എ കുഞ്ഞിരാമന്‍, എം കുഞ്ഞികൃഷ്ണന്‍, മഹേഷ് കാപ്പിത്തോട്ടം, ഗംഗാധരന്‍ കാപ്പിത്തോട്ടം, കെ.കെ അശോകന്‍ എന്നിവരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിഎം കുര്യക്കോസ് ആദരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം പത്മകുമാരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലതാ അരവിന്ദ്, എ രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ്, പഞ്ചായത്തംഗങ്ങളായ വിപി ഹരിദാസ്, സജിനി മോള്‍, പ്രീതി കെഎസ്, രാധാ സുകുമാരന്‍, എന്‍ വിന്‍സന്റ്, കെ കെ വേണുഗോപാല്‍, സിഡിപിഒ ഗീത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രഘുനാഥ് പി, മാത്യൂസ് സെബാസ്റ്റ്യന്‍, പ്രതാപ് ചന്ദന്‍, മൈക്കിള്‍ എം പൂവത്താനി, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, സെല്‍ മെമ്പര്‍ കെകെ അശോകന്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി എം കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ കെ ജെ ജെയിംസ് സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ലത വി നന്ദിയും പറഞ്ഞു. ചടങ്ങില്‍ മാവുങ്കാല്‍, കാപ്പിത്തോട്ടം എന്നീ അംഗന്‍വാടികളിലെ കുട്ടികള്‍ക്ക് ആവശ്യമായ കുടയും, സമ്മാനങ്ങളും വാര്‍ഡ് മെമ്പര്‍ കെജെ ജെയിംസ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *