രാജപുരം: പ്ലസ് വണ്‍ പ്രവേശനോത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീലത പി.വി. ,കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കുഞ്ഞികൃഷ്ണന്‍ പി, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ പ്രകാശന്‍ ടി, സ്‌കൂള്‍ പി റ്റി എ പ്രസിഡന്റ് സൗമ്യ വേണു ഗോപാല്‍, പി റ്റി എ വൈസ് പ്രസിഡന്റ് രമേശന്‍ പി., എസ് എം സി ചെയര്‍മാന്‍ ബാബു ടി, ഹെഡ് മിസ്ട്രസ്സ് ശാന്തകുമാരി സി, സൗഹൃദ കോര്‍ഡിനേറ്റര്‍ സുപ്രിയ എം ബി , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജയരാജന്‍ കെ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബാബു പി.എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലീന ബി നന്ദിയും പറഞ്ഞു.