അമേരിക്ക: അമേരിക്കയിലെ ഡെനാലി പര്‍വതത്തില്‍ മലയാളി പര്‍വതാരോഹകന്‍ കുടുങ്ങി. ഷെയ്ക്ക് ഹസന്‍ ഖാന്‍ ആണ് കുടുങ്ങിയത്. ഓപ്പറേഷന് സിന്ദൂറിന് സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ശ്രമത്തിനിടെയാണ് ഷെയ്ക്ക് ഹസന്‍ കുടുങ്ങിയത്. 17000 അടി മുകളില്‍ വച്ച് കൊടുങ്കാറ്റില്‍ പെടുകയായിരുന്നു.
പര്‍വതത്തിന് 17000 അടി മുകളിലുള്ള ബേസ് കമ്പിലാണ് ഹസന്‍ ഇപ്പോള്‍ ഉള്ളത്. ഭക്ഷണവും വെള്ളവും ഇല്ലാത്ത ക്യാമ്പില്‍ രക്ഷാദൗത്യം ദുഷ്‌കരമാണെന്നാണ് ലഭിക്കുന്ന വിവരം. എവറസ്റ്റ് കൊടുമുടി അടക്കം കീഴടക്കി വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് ഷെയ്ക്ക് ഹസന്‍ ഖാന്‍.