കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ പറ്റിയ തൊഴിലാളികള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന് പുറമെ മസ്റ്ററിംഗ് കൂടി നടത്തണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ഗസറ്റഡ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് എല്ലാ വര്‍ഷവും ക്ഷേമനിധി ജില്ലാ ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ഒരു വര്‍ഷത്തെ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളൂ. പ്രസ്തുത പെന്‍ഷന്‍കാര്‍ അക്ഷയ കേന്ദ്രത്തില്‍ പോയി വീണ്ടും മസ്റ്ററിംഗ് നടത്തണമെന്ന് വാശി പിടിക്കുന്നത് നീതികേടാണ്. ഇക്കാര്യത്തില്‍ പെന്‍ഷന്‍കാര്‍ക്ക് അനുകൂലമായ സമീപനം സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. പ്രസിഡണ്ട് പി ഐ എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഹനീഫ പാറ ചെങ്കള സ്വാഗതം പറഞ്ഞു.
ക്ഷേമനിധിയില്‍ കുടിശികയുള്ള ആനുകൂല്യങ്ങളും പെന്‍ഷനും ഓണത്തിന് മുമ്പായി പൂര്‍ണമായും കൊടുത്തു തീര്‍ത്തില്ലെങ്കില്‍ ശക്തമായ തൊഴിലാളി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ യോഗം തീരുമാനിച്ചു.എല്‍ കെ ഇബ്രാഹിം,അബ്ദു റഹ്‌മാന്‍ കടമ്പള,എ എച്ച് മുഹമ്മദ് ആദൂര്‍,യൂസഫ് പാച്ചാണി,മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍,എച്ച് എ അബ്ദുല്ല കൊല്ലമ്പാടി,ശാഫി പള്ളത്തടുക്ക,നംഷാദ് ചെര്‍ക്കള പ്രസംഗിച്ചു