രാജപുരം : മുന്‍ എ ഐ സി സി മെംബറും, എക്‌സ് എം എല്‍ എ യും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന എം നമ്പ്യാരുടെ അനുസ്മരണ സമ്മേളനവും ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ കോളിച്ചാല്‍ രാജീവ് ഭവനില്‍ നടന്നു. പൊതു രംഗത്ത് സാധാരണ ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി നിലയുറപ്പിച്ച് ആരോഗ്യ – വിദ്യാഭ്യാസ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഇന്നുംജന ഹൃദയങ്ങളില്‍അനിഷേധ്യമായ അംഗീകാരവും സ്മരണയും നിലനിര്‍ത്തുന്ന വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹത്തെ പോലെയുള്ള നേതാക്കളെയാണ് ഇന്നിന്റെ രാഷ്ടീയത്തിന് അനിവാര്യമെന്നും അനുസ്മരണ പ്രഭാക്ഷണം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡിസി സി പ്രസിഡന്റ് പി.കെ ഫൈസല്‍ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് മധുസൂധനന്‍ ബാലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഖാദര്‍ മാങ്ങാട് അനുസ്മരണ പ്രഭാക്ഷണം നടത്തി . കെ പി സി സി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍, ഡിസിസി വൈസ് പ്രസിഡന്റ് മാരായ ജയിംസ് പന്തമാക്കന്‍, ബി പി പ്രദീപ് കുമാര്‍ , കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട്, കരിക്കൈ പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രന്‍ നായര്‍ , കെ വേണുഗോപാലന്‍ നമ്പ്യാര്‍ കാഞ്ഞങ്ങാട്, ഡിസിസി സെക്രട്ടറിമാരായ പി വി സുരേഷ് ,ഹരിഷ് പി നായര്‍ , മണ്ഡലം പ്രസിഡന്റ്മാരായ കെ ജെ ജെയിംസ്, വി ബാലകൃഷ്ണന്‍ ബാലൂര്‍, എം എം സൈമണ്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ സജി പ്ലാച്ചേരി സ്വാഗതവും പി.കെ.ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.