രാജപുരം: ആള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിമാനദുരന്തത്തില്‍ മരണ മടഞ്ഞവര്‍ക്ക് തിരിതെളിയിച്ചു കൊണ്ട് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് അനുശോചനം അറിയിച്ചു.
യൂണിറ്റ് പ്രസിഡന്റ് സണ്ണി മാണിശ്ശേരിയുടെ അധ്യക്ഷതയില്‍ ഓടയാഞ്ചലില്‍ വച്ചു നടന്ന ചടങ്ങില്‍ എ കെ പി എ ജില്ലാ പ്രസിഡന്റ് സുഗുണന്‍ ഇരിയ, വ്യാപാരി വ്യവസായി ഏകോപന സമിതി ഓടയഞ്ചാല്‍ യൂണിറ്റ് പ്രസിഡന്റ് ഷിനോ ചാക്കോ, സെക്രട്ടറി ലിജോ ജോര്‍ജ്, എ കെ പി എ ജില്ലാ സ്വാശ്രയ സംഘം ചെയര്‍ മാന്‍ കെ സി അബ്രഹാം,സി ഐ ടി യൂ ഭാരവാഹി ചന്ദ്രന്‍, ഓട്ടോ ടാക്‌സി യൂണിയന്‍ ഭാരവാഹികള്‍, എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വിനു ചിപ്പി സ്വാഗതവും ട്രഷറര്‍ പ്രശാന്ത് എ വി നന്ദിയും പറഞ്ഞു.