രാജപുരം: രാജപുരം ടൗണില്‍ ഡിവൈഡര്‍ സ്ഥാപിക്കുക, പൂടംകല്ല് പാണത്തൂര്‍ റോഡ് പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗംആവശ്യപ്പെട്ടു. രാജപുരം വ്യാപാരഭവനില്‍ നടന്ന യോഗം യൂണിറ്റ് പ്രസിഡണ്ട് എന്‍ മധുവിന്റെ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു , മേഖല കണ്‍വീനര്‍ കെ അഷറഫ് മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങില്‍ ഉന്നത വിജയം നേടിയ എസ് എസ് എല്‍ സി,പ്ലസ്ടു കുട്ടികളെ അനുമോദിക്കുകയും, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എ.ഡെവലപ്‌മെന്റ് എക്കണോമിക്‌സില്‍ ഒന്നാം റാങ്ക് നേടിയ റിയാവിനോ, എല്‍ എല്‍ ബി ബിരുദം കരസ്ഥമാക്കിയ അഡ്വക്കേറ്റ് റോണി പോള്‍ എന്നിവരെ ആദരിക്കുകയും ചെയ്തു.മേഖലാ സെക്രട്ടറി സുനില്‍കുമാര്‍, വനിതാ വിംഗ് ജില്ലാ സെക്രട്ടറി രാജി സുനില്‍ , ജോബി തോമസ് ഡെയ്‌സി തോമസ്, അഡ്വ. റോണി പോള്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി രാജീവന്‍ പി.ടി. വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ കെ.സുധാകരന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു , യൂണിറ്റ് സെക്രട്ടറി എം എം സൈമണ്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജെയിന്‍ പി വര്‍ഗീസ് നന്ദിയും പറഞ്ഞു.