രാജപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതി എന്ന ആധ്യാത്മിക സംഘടനയുടെ ആചാര്യന്‍ ആയിട്ടുള്ള പി മാധവജിയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കരുവാടകം ശ്രീ ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്രത്തില്‍ വെച്ച് ജന്മദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ട്രഷറര്‍ വി രാമസ്വാമി മുഖ്യ പ്രഭാഷണം നടത്തി. കാസര്‍കോട് ജില്ലാ ജോയിന്‍ സെക്രട്ടറി ഇ മധുസൂദനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബി സി രാധാകൃഷ്ണന്‍ സ്വാഗതവും പി കെ വേണുഗോപാലന്‍ നന്ദി പ്രകാശിപ്പിച്ചു.