രാവണേശ്വരം: ഓണ വിപണി ലക്ഷ്യമിട്ടുകൊണ്ട് യുവ കര്‍ഷകനായ അനീഷ് ദീപം അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ രാവണേശ്വരം മാക്കിയില്‍ കോതോളങ്കര ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിന്റെ 60 സെന്റ് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി നടത്താന്‍ മുന്നോട്ടുവന്നിരിക്കുന്നത്. ചെണ്ടുമല്ലി തൈ നട്ടു കൊണ്ട് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് എന്‍.അശോകന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ജി. പുഷ്പ പഞ്ചായത്ത് ഒന്നാം വാര്‍ഡ്‌മെമ്പര്‍ പി.മിനി എന്നിവര്‍ സംസാരിച്ചു. അനീഷ്ദീപം സ്വാഗതം പറഞ്ഞു. പെരിയയില്‍ ദീപം ലൈറ്റ് ആന്‍ഡ് സൗണ്ട് എന്ന സ്ഥാപനം നടത്തുന്ന അനീഷ് കൊറോണ കാലത്ത് ചെയ്ത മത്സ്യകൃഷി ഇന്നും തുടര്‍ന്ന് കൊണ്ടുപോകുന്നതില്‍ അതീവ ശ്രദ്ധ കാണിക്കുന്ന വ്യക്തി കൂടിയാണ്. ഒരു വരുമാനം എന്നതിലുപരി യുവ തലമുറയ്ക്കും അതിലൂടെ സമൂഹത്തിന് തന്നെ ഒരു സ്വയം പര്യാപ്ത സന്നദ്ധതയുടെ സന്ദേശം നല്‍കുന്നതിനു കൂടിയാണ് ചെണ്ടു മല്ലി കൃഷിയിലേക്ക് ഇറങ്ങിയത് എന്ന് അനീഷ് പറയുന്നു.