പെരിയ: കാസറഗോഡ് കൃഷി വിജ്ഞാന കേന്ദ്രം,സി. പി. സി ആര്‍ ഐ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ 38 പഞ്ചായത്തുകളിലും മെയ് 29മുതല്‍ ജൂണ്‍ 12 വരെ സംഘടിപ്പിച്ച വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍ പരിപാടി സമാപിച്ചു. വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍ ന്റെ ഉദ്ദേശമായ കര്‍ഷകരിലേക്ക് പുത്തന്‍ സാങ്കേതിക വിദ്യകള്‍ നേരിട്ട് എത്തിക്കുന്നതിനും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിനു അനുസൃതമായി ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഗവേഷണ പദ്ധതികള്‍ വിപുലീകരിക്കുന്നതിനും ലഷ്യമിട്ട് ശാസ്ത്രഞ്ജര്‍ കര്‍ഷകാരുമായി നേരിട്ട് സംവദിച്ചു. രാജ്യവ്യാപകമായി നടത്തപ്പെട്ട ഈ ക്യാമ്പയിനില്‍ ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴിലുള്ള 113 ഗവേഷണ സ്ഥാപനങ്ങള്‍, 731 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍,കേന്ദ്ര സംസ്ഥാന കൃഷി വകുപ്പുകള്‍ എന്നിവ പങ്കുചേര്‍ന്നു
ക്യാമ്പയിന്റെ സമാപന ചടങ്ങ് കോടോം ഉദയപുരത്തുള്ള ഗ്രാമലക്ഷ്മി എഫ്. പി. ഒ യുടെ ഹാളില്‍ വച്ച്‌നടന്നു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമലക്ഷ്മി എഫ്.പി. ഒ എം ഡി ഇ. ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. കെ ബാലചന്ദ്ര ഹെബ്ബാര്‍ മുഖ്യ പ്രഭാഷണം നടത്തി. കാസറഗോഡ് കൃഷി വീജ്ഞാന കേന്ദ്രം മേധാവി ഡോ. മനോജ് കുമാര്‍ ടി. എസ് സ്വാഗതം ആശംസിക്കുകയും പദ്ധതി വിശദീകരിക്കുകയും ചെയ്തു. പി. വി. ശ്രീലത (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പരപ്പ ), കുഞ്ഞികൃഷ്ണന്‍ (വാര്‍ഡ് മെമ്പര്‍ )അനില മാത്യു (അഗ്രികള്‍ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കാസര്‍ഗോഡ് ), ഹരിത കെ. വി. (കൃഷി ഓഫീസര്‍ കോടോം ബെളൂര്‍ ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ഡോ: കെ. ബി. ഹെബ്ബാര്‍ (ഡയറക്ടര്‍ സി. പി. സി. ആര്‍. ഐ ),ഡോ. മനോജ്കുമാര്‍ ടി. എസ് (കൃഷി വിജ്ഞാന കേന്ദ്രം മേധാവി )ഡോ. നീതു കെ. സി (സി. ഐ. എഫ്.ടി കൊച്ചി )ഡോ. ബെഞ്ചമിന്‍ മാത്യു (എസ്.എം.എസ് കൃഷി വീജ്ഞാന കേന്ദ്രം കാസറഗോഡ് )എന്നിവര്‍ കര്‍ഷക, ശാസ്ത്രജ്ഞ മുഖാമുഖത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ടോം മാത്യു (ഡയറക്ടര്‍ ഗ്രാമലക്ഷ്മി എഫ്. പി. ഒ )പരിപാടിക്ക് നന്ദി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന കൃഷി സങ്കല്‍പ്പ് അഭിയാന്‍ പരിപാടിയില്‍ ഉരു തിരിഞ്ഞ കര്‍ഷകരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.