രാജപുരം സംസ്ഥാന ഹോക്കി മത്സരത്തിനായുള്ള ലോഗോ പ്രകാശനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സംഘാടക സമിതി ചെയര്‍മാനുമായ ടി.കെ നാരായണന്‍ നിര്‍വ്വഹിച്ചു. കേരളത്തിന്റെ തിരുവനന്തപുരം മുതലുളള ജില്ലകളില്‍ നിന്നുള്‍പ്പെടെ ലഭിച്ച ലോഗോകളില്‍ തിരഞ്ഞെടുത്ത കണ്ണൂര്‍ പൊടിക്കുണ്ട് സ്വദേശി വി.പി ജ്യോതിഷ് കുമാര്‍ രൂപകല്‍പന ചെയ്ത ലോഗോയാണ് പ്രകാശനം ചെയ്തത്. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സജി മാത്യു, സംഘാടക സമിതി കണ്‍വീനര്‍ ശ്രീകാന്ത് പനത്തടി, പ്രസാദ് പൂടംകല്ല്, ഷാജന്‍ ചുള്ളിക്കര, അനീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.