കാഞ്ഞങ്ങാട്: അമ്പലത്തറ സ്‌നേഹവീട്ടില്‍ നടന്ന ദിനാചരണം വൃക്ഷതൈ നട്ടുകൊണ്ട് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ഫുമ്മ ജില്ലാ പ്രസിഡണ്ട് ഐശ്വര്യ കുമാരന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായഎ. വി. കുഞ്ഞമ്പു സി. കെ.സബിത , സ്‌നേഹവീട് ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍, നാരായണന്‍ അമ്പലത്തറ, അപ്പക്കുഞ്ഞി, ഫുമ്മ ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ഫാറൂക്ക് മെട്രോ പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഫുമ്മ ജില്ലാ സെക്രട്ടറി ഡയാന ഉണ്ണികൃഷ്ണന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ രവി ഭാരത് നന്ദിയും പറഞ്ഞു