കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളുരുവിലേക്ക് പോകവെയാണ് അപകടം. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്കും മാതാവിനും പരിക്കുണ്ട്. സേലത്ത് വച്ച് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്.