ചൈല്‍ഡ് കെയര്‍ & വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗന്‍വാടികളില്‍ പൂന്തോട്ടം നിര്‍മ്മിച്ചു നല്‍കുന്ന ‘പുഷ്പവാടി’ എന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ ചെര്‍ക്കള്‍ ടൗണ്‍ അംഗന്‍വാടിയില്‍ തുടക്കമായി. സി.സി. ഡബ്ല്യൂ.ഒ നിര്‍മ്മിച്ച് നല്‍കിയ പൂന്തോട്ടത്തിന്റെ ഉദ്ഘാടനവും പരിസ്ഥിതി ദിനാചരത്തിന്റെ ഭാഗമായുള്ള വൃക്ഷതൈ നടല്‍ കര്‍മ്മവും ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് കാദര്‍ ബദരിയ നിര്‍വ്വഹിച്ചു. സി.സി. ഡബ്ല്യൂ.ഒ ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് ബോവിക്കാനം അധ്യക്ഷത വഹിച്ച പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ഹാഷിം മുഖ്യതിഥി ആയിരുന്നു. സി.സി. ഡബ്ല്യൂ.ഒ ദേശീയ ഭരണ സമിതി പ്രസിഡന്റ് സുനില്‍ മളിക്കാല്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. ചെങ്കള പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ അന്‍ഷിഫ അര്‍ഷാദ്, സി.സി. ഡബ്ല്യൂ.ഒ ദേശീയ ഭരണ സമിതി വൈസ് പ്രസിഡന്റ് ഉമ്മര്‍ പാടലഡുക്ക, ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് പ്രോജക്ട് ഓഫീസര്‍ ശ്രീലത, ഐ. സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ ബിന്ദു കെ.കെ, കീര്‍ത്തന വി.കെ, സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ ചെര്‍ക്കളം എന്നിവ സംസാരിച്ചു. ഐ. സി.ഡി.എസ് സൂപ്പര്‍വൈസര്‍ വിചിത്ര കെ ടി,സ്വാഗതവും അംഗന്‍വാടി വര്‍ക്കര്‍ ഇന്ദിര നന്ദിയും ആശംസിച്ചു