നീലേശ്വരം മുനിസിപ്പാലിറ്റി ഹാളില്‍ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടിവി ശാന്ത ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ അരിഞ്ചിറ സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍, കൗണ്‍സിലര്‍ മാരായ മോഹനന്‍, കെ ജയശ്രീ, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, അബൂബക്കര്‍ വി, ഇ ഷജീര്‍, വത്സല പി, പി പി ലത, ശ്രീജ, പ്രീത, ഭരതന്‍, വിനയരാജ് തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. പട്ടികജാതി വികസന ഓഫീസര്‍ സതീഷ് കുമാര്‍ പി വി ചടങ്ങിന് നന്ദി അറിയിച്ചു. 2024-25 വാര്‍ഷിക പദ്ധതിയില്‍ 7,72,000 /- രൂപ ചെലവഴിച്ച ജെമ്മില്‍ നിന്നുമാണ് ലാപ്‌ടോപ്പുകള്‍ വാങ്ങി നല്‍കിയത് മുനിസിപ്പാലിറ്റി പരിധിയിലെ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, ഐടിഐ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പ് വാങ്ങി നല്‍കിയത്.