പാലക്കുന്ന്: കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ പാലക്കുന്ന് ടൗണില്‍ ചരക്കു വണ്ടി ഡിവൈഡറില്‍ ഇടിച്ച് കയറി മറിഞ്ഞു ഗതാഗതം താറുമാറായി. കോളാര്‍പൂരില്‍ നിന്ന് പഞ്ചസാരയുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ എ 30എ 5086 നമ്പര്‍ കര്‍ണാടക രജിസ്ട്രഷന്‍ ചരക്കു വണ്ടിയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മറിഞ്ഞത്. ഡിവൈഡറില്‍ തട്ടി ഖിലര്‍ പള്ളിക്ക് സമീപം കാസര്‍കോട് ഭാഗത്തേള്ള റോഡിലാണ് മറിഞ്ഞുവീണത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നു വെന്നാണ് വിവരം. ഡ്രൈവറും ക്ലീനറും പരിക്കില്ലാതെ
രക്ഷപ്പെട്ടു. തൊട്ടപ്പുറത്തു അയ്യങ്കാര്‍ ബേക്കറിക്ക് മുന്നിലുള്ള ട്രാന്‍സ്‌ഫോമറില്‍ തട്ടാതിരുന്നത് വന്‍ ദുരന്തം ഒഴിവാഴി.ഇടിയുടെ ആഘാതത്തില്‍ ഡിവൈഡറിനെ മോടി കൂട്ടാന്‍ പാകിയ ടൈല്‍സുകളും ഏതാനും സോളാര്‍ പോസ്റ്റുകളും ക്ലീന്‍ സിറ്റിയുടെ ഭാഗമായി നട്ടുവളര്‍ത്തിയ പൂച്ചെടികളും ചട്ടികളും പൊട്ടി നശിച്ചു. റോഡില്‍ വീണു കിടക്കുന്ന പഞ്ചസാര ചാക്കു കെട്ടുകള്‍ മറ്റൊരു വണ്ടിയില്‍ കയറ്റി വിട്ടു.ഡീസല്‍ പുരണ്ട 30 ഉം കേട് പറ്റാത്ത 700 ചാക്ക് കെട്ടുകളും മറ്റൊരു ലോറിയില്‍ കയറ്റി കണ്ണൂരിലേക്ക് കൊണ്ടുപോയി.അപകടത്തില്‍പ്പെട്ട വണ്ടി രാത്രി ഏറെ വൈകി തിരക്കേറിയ റോഡില്‍ നിന്ന് മാറ്റിയതോടെ ഇതുവഴിയുള്ള ഗതാഗതം പതിവ് രീതിയിലായി.