രാജപുരം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോടോം വില്ലേജ് കമ്മിറ്റി വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം. സുമതി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ഇ കെ കല്പന അധ്യക്ഷത വഹിച്ചു.അഡ്വ. പി ബിന്ദു മോട്ടിവേഷന്‍ ക്ലാസ് എടുത്തു. ഏരിയ സെക്രട്ടറി സൗമ്യ വേണുഗോപാല്‍, കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ എന്നിവര്‍ സംസാരിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു, എല്‍ എസ് എസ് , യു എസ് എസ്, എന്‍ എം എം എസ് ഉന്നത വിജയികള്‍ക്ക് ഉപഹാരം നല്‍കി. വില്ലേജ് സെക്രട്ടറി പി.ശാലിനി സ്വാഗതവും സരോജിനി പി കെ നന്ദിയും പറഞ്ഞു.