രാജപുരം :കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യത്യസ്ത പരിപാടികളോടെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പ്രത്യേക അസംബ്ലി ചേര്‍ന്ന് പരിസ്ഥിതി ദിനാഘോഷo കള്ളാര്‍ ഗ്രാമപഞ്ചായത്ത് പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കാലായില്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഉമ്മര്‍ സി കെ അധ്യക്ഷത വഹിച്ച യോഗത്തിന് സീനിയര്‍ അസിസ്റ്റന്റ് ജിന്‍സി മാത്യു സ്വാഗതവും എക്കോ ക്ലബ്ബ് കണ്‍വീനര്‍ ആന്‍സി അലക്‌സ് നന്ദിയും പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റും കള്ളാര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ കൃഷ്ണകുമാര്‍ എം, എസ് എം സി ചെയര്‍മാന്‍ ബി അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക അസ്മാബി എം കെ പരിസ്ഥിതി ദിന സന്ദേശം നല്‍കി. സ്‌കൂള്‍ ലീഡര്‍ വിഷ്ണുമായ എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കഴിഞ്ഞ വര്‍ഷത്തെ ശുചിത്വമിഷനിലെ മികച്ച പ്രകടനത്തിന് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അവധിക്കാലത്ത് സംഘടിപ്പിച്ച പസില്‍ മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമായ സ്‌കൂള്‍ വളപ്പിലെ മരങ്ങളുടെയും ചെടികളുടെയും കണക്കെടുപ്പ് ‘ കൊട്ടോടി സ്‌കൂളിലൊരു കാനേഷുമാരി’ എന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. യു പി വിഭാഗം കുട്ടികള്‍ സംഘടിപ്പിച്ച ഫലങ്ങളുടെയും അവയുടെ ഉല്‍പന്നങ്ങളുടെയും പ്രദര്‍ശനം കുട്ടികളേയും രക്ഷിതാക്കളേയും ഏറെ ആകര്‍ഷിച്ചു. എല്‍ പി വിഭാഗം കുട്ടികളുടെ വിത്ത് പ്രദര്‍ശനം കുട്ടികള്‍ക്ക് ഒത്തിരിയേറെ അറിവുകള്‍ സമ്മാനിച്ചു. ഇവ കൂടാതെ പോസ്റ്റര്‍ നിര്‍മ്മാണ മത്സരവും കളറിംഗ് മത്സരവും ആകര്‍ഷകമായിരുന്നു.