ബന്തടുക്ക : ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കാട്ടികജേ വന സംരക്ഷണ സമിതി യുടെ ആഭിമുഖ്യത്തില്‍ കോരികണ്ടം, വെള്ളക്കാനം അംഗനവാടി കുട്ടികള്‍ക്ക് ബാഗ് വിതരണവും എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും, നിര്‍ധനനായവര്‍ക്ക് ചികിത്സാ സഹായവും, ഫല വൃക്ഷ തൈ നടീലും നടത്തി. പരിപാടി കാസറഗോഡ് ഡിവിഷണല്‍ ഫോറെസ്റ്റ് ഓഫീസര്‍ കെ അഷ്റഫ് ഉല്‍ഘാടനം നിര്‍വഹിച്ചു. കാട്ടികജേ പ്രസിഡന്റ് വെങ്കട്ട രമണ അധ്യക്ഷത വഹിച്ചു. ദേലമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : എ പി ഉഷ മുഖ്യാതിഥിയായി. സെക്രട്ടറി വിനീത് ബി സ്വാഗതം പറഞ്ഞു.വാര്‍ഡ് മെമ്പര്‍ സുരേന്ദ്രന്‍, പ്രമീള സി നായ്ക്, സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍ രാജു എം പി, ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ രാഹുല്‍ ആര്‍ കെ, ശിവ കീര്‍ത്തി, ആതിര, ബിനിഷ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.