രാജപുരം: പരിസ്ഥിതി ദിനത്തില്‍ ആയിരം ഞാവല്‍ പഴം വിത്ത് ശേഖരിച്ച് ജി.എച്ച്.എസ്.എസ് പരപ്പയിലെ സീഡ് ക്ലബ് വിദ്യാര്‍ത്ഥികള്‍.ഓരോ ക്ലാസ്സിലെ കുട്ടികള്‍ തൈ വളര്‍ത്തി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഞാവല്‍ തൈ നട്ടുവളര്‍ത്താന്‍ സ്‌കൂളിലെ സീഡ് ക്ലബ് വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. സ്‌കൂള്‍ പ്രധാനധ്യാപക ബിന്ദു. ഡി. സീനിയര്‍ അസിസ്റ്റന്റ് പ്രഭാവതി. സ്റ്റാഫ് സെക്രട്ടറി രാകേഷ് കെ.വി. സീഡ് കോഡിനേറ്റര്‍മാരായ സതീഷ് ബാബു. ബിനു. ടി. കെ, എന്നീവര്‍ നേതൃത്വം നല്‍കി.