രാജപുരം : പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലമുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശവുമായി കോടോത്ത് ഡോ:അംബേദ്കര്‍ ഗവ:ഹയര്‍ സെക്കന്‍ ണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പൊരുതുക’ എന്ന സന്ദേശവുമായി നടത്തിയ പരിപാടി ഹെഡ് മിസ്റ്ററസ് സി. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് വിടൂ.’പ്രകൃതിയെ രക്ഷിക്കൂ… പുനരുപയോഗം ശീലമാക്കൂ.. തുടങ്ങിയ പ്രചരണം നടത്തി. ചടങ്ങില്‍ പി.ടി.എ വൈസ് പ്രസിഡണ്ട് രമേശന്‍, സ്റ്റാഫ് സെക്രട്ടറി സുകുമാരന്‍ കെ. ഐ, ജനാര്‍ദ്ദനന്‍.കെ., ഹരീഷ് എം,അബ്ദുള്‍ റഹിമാന്‍ കെ.ടി. അഞ്ജു, എം, ഷിജ.കെ., ഹാജിറ എം.എ , നിശാന്ത് രാജന്‍, രാജഗോപാലന്‍ .എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.