ദേശീയ തലത്തിലും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 4,000 കടന്നു. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് അഞ്ച് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജനുവരി മുതല്‍ രാജ്യവ്യാപകമായി കോവിഡ് മരണസംഖ്യ 37 ആയി.
മെയ് 22-ന് 257 ആയിരുന്ന സജീവ കേസുകളുടെ എണ്ണം ജൂണ്‍ 4 ആയപ്പോഴേക്കും 4,000-ല്‍ അധികമായി വര്‍ദ്ധിച്ചു. ഈ ദ്രുതഗതിയിലുള്ള വര്‍ദ്ധനവ് പല സംസ്ഥാനങ്ങളിലെയും ആരോഗ്യ അധികാരികളെ തയ്യാറെടുപ്പുകള്‍ പുനര്‍നിര്‍ണയിക്കാനും നിരീക്ഷണം, പരിശോധനാ നടപടികള്‍ വേഗത്തിലാക്കാനും പ്രേരിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മിക്ക സജീവ കേസുകളിലും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെങ്കിലും, പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും ജാഗ്രത പാലിക്കണമെന്നും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.