രാജപുരം: പാണത്തൂര്‍ ചെറങ്കടവ് ഗവണ്‍മെന്‍് ഹൈസ്‌കുളിലെ വിദ്യാവാഹിനി പദ്ധതിയില്‍ സര്‍വീസ് നടത്തുന്ന ജീപ്പും, വിനോദ സഞ്ചാരികളുടെ കാറും കൂട്ടുയിടിച്ച് 8 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് പരിക്ക്. വിദ്യാര്‍ഥികളായ അമൃത (12), ജെ.കെ.ആദിദേവ് (7), ജെ.കെ.ആര്യ (15), ശിവകുമാര്‍ (11), കെ.ആര്‍. ഗീതു (11), കെ.എസ്. ശിവന്യ (9), അര്‍ജുന്‍ കുമാര്‍ (6), കെ.ലയ (10), കാര്‍ യാത്രക്കാരന്‍ കര്‍ണാടക പുത്തൂര്‍ സ്വദേശി അഷ്‌കര്‍ (26) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ പൂടംകല്ല് താലൂക്ക് ആശുപത്രില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകിട്ട് നാല് മണിക്ക് കുട്ടികളെ കൊണ്ട് പോകുകയായിരുന്ന വിദ്യാവാഹിനി ജീപ്പില്‍ റാണിപുരം കുണ്ടുപള്ളിയില്‍ വെച്ച് പുത്തൂര്‍ സ്വദേശികളായ വിനോദ സഞ്ചാരികളുടെ കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വിദ്യാര്‍ഥികള്‍ ജീപ്പില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.