ഉദുമ: സര്‍ക്കാര്‍ ഹോമിയോ വന്ധ്യത നിവാരണ കേന്ദ്രം ജനനിയുടെ ഭാഗമായി ജില്ലാ ഹോമിയോ ആശുപത്രിയുടെ കീഴില്‍ ഉദുമയില്‍ സൗജന്യ വന്ധ്യത നിവാരണ സ്‌ക്രീനിങ് ക്യാമ്പ് നടത്തുന്നു.
വിവാഹശേഷം ഒരുമിച്ചു താമസിച്ചിട്ടും മറ്റു ചികിത്സാ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചിട്ടും ഗര്‍ഭം ധരിക്കാത്തവര്‍ക്കും ഗര്‍ഭം ധരിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ഗര്‍ഭസ്ഥ ശിശു നഷ്ടപ്പെടുന്നവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരിക്കും. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് കാഞ്ഞങ്ങാട്ടുള്ള ജില്ലാ ഹോമിയോ ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സ നടത്തും. 21ന് രാവിലെ 9.30 മുതല്‍ ഒരു മണിവരെ ഉദുമ കമ്മ്യൂണിറ്റി ഹാളില്‍ ആണ് ക്യാമ്പ്. ഫോണ്‍:
0467 2207902, 9400061911.