കാഞ്ഞങ്ങാട്: ഭാവി വിദ്യാഭ്യാസ സാധ്യതകളെ കുറിച്ച് അറിയാന്‍ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ എമിറേറ്റ്‌സില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
പ്ലസ് ടു കഴിഞ്ഞ് ഇനിയെന്ത്?
നാളെ ഉജ്ജ്വലമാക്കാന്‍ ഇന്ന് ശരിയായ വഴിയറിയൂ എന്ന ക്യാപ്ഷനോടുകൂടി റൈറ്റ് പാത്ത് എന്ന് പേരില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാലയുടെ ഉദ്ഘാടനം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫസര്‍ കെ. പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിന്റെ വഴികള്‍ എന്ന വിഷയത്തില്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പകര്‍ന്നു നല്‍കി. കാഞ്ഞങ്ങാട് ബ്ലോക്ക് ട്രഷറര്‍ അനീഷ് കുറുമ്പാലം അധ്യക്ഷത വഹിച്ചു. എ.ഐ ടൂള്‍ ള്‍ ഇന്‍ ഹയര്‍ എജുക്കേഷന്‍ എന്ന വിഷയത്തിലൂന്നി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് കെ. സുമേഷ് സംസാരിച്ചു. ഷാന നസ്രീന്‍ ന്യൂജനറേഷന്‍ കോഴ്‌സുകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് സംസാരിച്ചു. വിദേശ പഠനം സാധ്യതകളും പ്രതിബന്ധതകളും എന്ന വിഷയത്തില്‍ മുഹമ്മദ് ആഷിക് ക്ലാസ് കൈകാര്യം ചെയ്തു. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു