രാജപുരം: കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖല വെന്റിലേറ്ററില്‍ ആണെന്നും കോവിഡ് കാലത്ത് ജനം കോറന്റൈനില്‍ ആയപ്പോള്‍ ആരോഗ്യമേഖലയില്‍ കൊള്ളനടത്തിയവര്‍ ഇപ്പോള്‍ മഴകാലത്ത് രോഗങ്ങളുമായി ആശുപത്രിയില്‍ എത്തുന്ന രോഗികളെ ആട്ടിയോടിക്കുകയാണ്. കോവിഡ് കാലത്ത് രോഗികള്‍ അതിര്‍ത്തിയില്‍ പിടഞ്ഞുമരിച്ചത് പോലെ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിക്ക് മുന്നില്‍ രോഗികള്‍ മരിച്ചു വീഴുകയാണെന്നും ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ പറഞ്ഞു.
പൂടംകല്ല് താലൂക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിലും രാത്രികാലങ്ങളില്‍ സേവനം നിര്‍ത്തലാക്കിയതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . നിയോജകമണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആര്‍ കാര്‍ത്തികേയന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്എം എം സൈമണ്‍,യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ വിനോദ് കപ്പിത്താന്‍, മാര്‍ട്ടിന്‍ എബ്രഹാം,രജിത രാജന്‍,മണ്ഡലം പ്രസിഡന്റ് മാരായ മണികണ്ഠന്‍ സി, വിനീത് എച്ച് ആര്‍, രാജേഷ് പണാകോട്, അജീഷ് പനത്തടി, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികള്‍ ആയ വി.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, സജി മണ്ണൂര്‍, സജി പ്ലാച്ചേരി റോയി ആശരിക്കുന്നേല്‍, രേഖ സി.ബി അബ്ദുള്ള, കെ ഗോപി, റോയ് പി എല്‍, ഗംഗധരന്‍ ആടകം, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ജയരാജ് എബ്രഹാം, ശരത് ചന്ദ്രന്‍, പ്രതീഷ് കല്ലഞ്ചിറ, ജിബിന്‍ ജെയിംസ്, രഞ്ജിത്ത് അരിങ്കല്ല് എന്നിവര്‍ സംസാരിച്ചു.