രാജപുരം : വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വിജയോല്‍സവം സംഘടിപ്പിച്ചു. വായനശാല പരിധിയിലെ എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ്, ഡിഗ്രി, ഹരിത കര്‍മ്മ സേന, പിഎസ്സി ജോലി ലഭിച്ചവര്‍ എന്നിവരെ ആദരിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ലീല ഗംഗാധരന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉപഹാര വിതരണം ചെയ്തു. കവി കല്ലറ അജയന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പത്മനാഭന്‍ മാച്ചിപ്പള്ളി, വനിത വേദി കണ്‍വീനര്‍ ഇ രാജി, ബാലവേദി സെക്രട്ടറി സ്വാതി കൃഷ്ണ, കെ നളിനാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, പ്രസിഡന്റ് വി എ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.